ph

കാലടി: മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിലെ കാടപ്പാറ അഞ്ചാം വാർഡിലെ സ്വകാര്യ സ്കൂൾ ഗ്രൗണ്ടിൽ വച്ച് ആടിനെ അജ്ഞാജീവി പിടിച്ചു. ഇന്നലെ വൈകിട്ട് നാലോടെയാണ് ആടിനെ കാണാതായത്.

കുരിശിങ്കൽ വീട്ടിൽ കെ.എ. വർഗീസിന്റേതാണ് കാണാതായ ആട്. തുടർന്നുള്ള അന്വേഷണത്തിൽ സ്കൂൾ ഗ്രൗണ്ടിൽ കണ്ടെത്തിയത്. കുരിശുമുടി പ്രകൃതി പഠനകേന്ദ്രം എ.സി. എഫ്. ആർ.ഡെൽറ്റോ.എൽ. മറോക്കി, വൈറ്ററിനറി ഡോക്ടർ ബിനോയ് സി . ബാബു, കോടനാട് റിസർച്ച് റെയ്ഞ്ച് ഓഫീസർ റ്റി.എം.റഷീദ്, ബ്ലോക്ക് മെമ്പർ മനോജ് മുല്ലശ്ശേരി,വാർഡ് മെമ്പർ ബിൻസി ജോയ് എന്നിവർ സ്ഥലം സന്ദർശിച്ചു. തുടർന്ന് വനം വകുപ്പ് ഇവിടെ ക്യാമറ സ്ഥാപിച്ചു.