വൈപ്പിൻ : ലഹരി വസ്തുക്കളുടെ കടന്നു കയറ്റവും വ്യാപനവും തടയാൻ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ നടത്തുന്ന ലഹരി മുക്ത കേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 25 ന് 2.30 ന് കുഴുപ്പിള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നിർവഹിക്കും. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളി സോമൻ അദ്ധ്യക്ഷത വഹിക്കും. മത്സ്യത്തൊഴിലാളികളുടെ പെൺമക്കൾക്ക് വിവാഹ ധനസഹായം വിതരണം ചെയ്യും.
ജില്ലാതല ഉദ്ഘാടനത്തിന്റെ സംഘാടക സമിതി യോഗം കുഴുപ്പിള്ളി പഞ്ചായത്ത് ഹാളിൽ കൂടി. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം. എൽ.എ., പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. നിബിൻ, രമണി അജയൻ, മുനമ്പം എസ്.ഐ. റെജി, ഞാറക്കൽ എക്‌സൈസ് ഇൻസ്‌പെക്ടർ ഹരി നാരായണൻ, മത്സ്യത്തൊഴിലാളി ക്ഷേമനിധി എക്‌സിക്യുട്ടീവ് എസ്.ജയശ്രീ, ബോർഡ് മെമ്പർ കെ.കെ.രമേശൻ എന്നിവർ സംസാരിച്ചു.