കൊച്ചി: തമ്മനം - പുല്ലേപ്പടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ റെസിഡന്റ്സ് അസോസിയേഷൻ അപെക്സ് കൗൺസിൽ (എഡ്രാക്) പാലാരിവട്ടം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. എഡ്രാക്ക് ജനറൽ സെക്രട്ടറി പി.സി. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ഡി.ജി. സുരേഷ് അദ്ധ്യക്ഷനായി. വനിതാ കമ്മിറ്റി ജില്ലാ പ്രസിഡന്റ് ജെയിൻ ത്രിലോക്, ജില്ലാ സെക്രട്ടറി ടി.എസ്. മാധവൻ, വ്യാപാരി സംഘടന പ്രതിനിധി, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ പ്രതിനിധി, കൗൺസിലർമാരായ ജോർജ്ജ് നാനാട്ട്, സക്കീർ തമ്മനം, വിനോദ ലൈബ്രറി പ്രസിഡന്റ് ലെനിൻ, എഡ്രാക് മേഖല സെക്രട്ടറി സ്റ്റീഫൻ നാനാട്ട് തുടങ്ങിയവർ സംസാരിച്ചു.