മട്ടാഞ്ചേരി: വഴിയോര കച്ചവടക്കാർക്കായി സി.എസ്.എം.എൽ നേതൃത്വത്തിൽ കൊച്ചി നഗരസഭ നിർമ്ച്ചമി​ കിയോസ്ക്കുകൾ അടി​യന്തരമായി​ തുറന്നുനൽകാൻ നടപടി സ്വീകരണമെന്ന ആവശ്യം ശക്തമായി​. ഫോർട്ട്കൊച്ചിയിൽ നിർമ്മി​ച്ച കിയോസ്‌കുകൾ തുറന്നുനൽകി മാസങ്ങൾ പിന്നിട്ടിട്ടും മട്ടാഞ്ചേരിയിലേത് തുറന്ന് നൽകി​യി​ട്ടി​ല്ല. പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് കിയോസ്ക്കുകൾ തുറന്ന് നൽകണമെന്ന് സി.പി.ഐ മട്ടാഞ്ചേരി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. മട്ടാഞ്ചേരിയിലെ കിയോസ്‌കുകകൾ പണി പൂർത്തി​യാക്കി​യി​ട്ടും പൂട്ടിക്കിടന്ന് നശിക്കുന്ന അവസ്ഥയിലാണ്. ഇതുമൂലം കച്ചവടക്കാർ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പ്രശ്നം പരി​ഹരി​ച്ചി​ല്ലെങ്കി​ൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് മട്ടാഞ്ചേരി ലോക്കൽ സെക്രട്ടറി കെ.എ. അനൂപ് പറഞ്ഞു.