ആലുവ: ആലുവ ശ്രീനാരായണ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സഹോദരൻ അയ്യപ്പന്റെ 136 -ാമത് ജന്മദിനാഘോഷം ക്ലബ്ബ് പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എൻ. ദിവാകരൻ, അസി. സെക്രട്ടറി ടി.യു. ലാലൻ, ആർ.കെ. ശിവൻ, ലൈല സുകുമാരൻ, പി.എം. വേണു, ഇ.ഡി. സോമൻ, സുഷമ രവീന്ദ്രനാഥ്, രജനി ശങ്കർ, എൻ.പി. നാരായണൻകുട്ടി, മണി, കെ.ആർ. അജിത് എന്നിവർ സംസാരിച്ചു.