കൊച്ചി: സി.ബി.എസ്.ഇ അത്‌ലറ്റിക് മീറ്റിൽ തുടർച്ചയായ രണ്ടാം വട്ടവും ഹൈജംപിൽ സ്വർണം നേടി എരൂർ ഭവൻസിലെ ഐശ്വര്യ സൂരജ് നായർ. 1.46 മീറ്റർ മറികടന്നാണ് ഐശ്വര്യ നേട്ടം കൊയ്തത്. കഴിഞ്ഞ വർഷം കരിയർ ബെസ്റ്റായ 1.50 ചാടി വാരണാസിയിൽ നടന്ന നാഷണൽസിൽ പങ്കെടുത്ത ഐശ്വര്യ അവിടെ വെള്ളിമെഡൽ നേടിയിരുന്നു. അത്‌ലറ്റും വോളിബാൾ കോച്ചുമായ സൂരജാണ് കായിരംഗത്തെ ഐശ്വര്യയുടെ മാതൃക. ജയശ്രീയാണ് അമ്മ.