കോലഞ്ചേരി: വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ആദരിക്കുന്ന കുന്നത്തുനാട് എം.എൽ.എ പി.വി. ശ്രീനിജിൻ നടപ്പാക്കുന്ന വിദ്യാജ്യോതി വിദ്യാഭ്യാസ അവാർഡ് വിതരണം നാളെ 2ന് കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്യും.