മട്ടാഞ്ചേരി: എഴുത്തുകാരനും മാദ്ധ്യമ പ്രവർത്തകനുമായ ജമാൽ കൊച്ചങ്ങാടിയെ നാഷണൽഹ്യൂമൻ റൈറ്റ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജസ്റ്റിസ് ജെ.ബി. കോശി ഉദ്ഘാടനം ചെയ്തു. കെ.യു. ഇബ്രാഹിം അദ്ധ്യക്ഷനായി​. ജസ്റ്റിസ് കെ. സുകുമാരൻ, പി. മോഹൻദാസ്, ഡോ. കായംകുളം യൂനസ്, കെ.ബി. സലാം, ഹസൻ നാസിർ, റഷീദ് കായിക്കര, കെ.ആർ. പ്രേമകുമാർ, തോമസ് കൊറശേരി, താഹ ഇബ്രാഹിം, എം.വി. സജിത്ത്, വി.വൈ. നാസർ എന്നിവർ സംസാരിച്ചു.