പെരുമ്പാവൂർ: പെരുമ്പാവൂർ നഗരത്തിലെ ശുചിത്വം മെച്ചപ്പെടുത്തുകയും മാലിന്യസംസ്‌കരണ സൗകര്യങ്ങൾ വ്യാപിപ്പിക്കുകയും ചെയ്യുന്ന 'സുഗന്ധം' ശുചിത്വ നഗരം പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ വിവിധ ഇടങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ബോട്ടിൽ ബൂത്ത്, ട്വിൻ ബിൻ, റിംഗ് കമ്പോസ്റ്റ് എന്നിവ സ്ഥാപിച്ചു. 4500 യൂണിറ്റുകളാണ് വിതരണം ചെയ്യുന്നത്. വീടുകളിൽ തന്നെ ജൈവമാലിന്യങ്ങൾ സംസ്കരിക്കാനുള്ള സൗകര്യം ഒരുക്കുന്നതാണ് പദ്ധതി. നഗരസഭാ ചെയർമാൻ പോൾ പാത്തിക്കൽ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.കെ. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.