കൊച്ചി: രണ്ടു ദിവസങ്ങളിലായി എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന സി.ബി.എസ്.ഇ സ്‌കൂളുകളുടെ ക്ലസ്റ്റർ 11 അത്ലറ്റിക് മീറ്റിൽ നിലവിലെ ചാമ്പ്യന്മാരായ വാഴക്കുളം കാർമൽ പബ്ലിക് സ്‌കൂൾ ഓവറോൾ കിരീടം ചൂടി. 237 പോയിന്റ് നേടിയാണ് സ്‌കൂൾ വീണ്ടും കിരീടമുയർത്തിയത്. വടുതല ചിന്മയ വിദ്യാലയ 182 പോയിന്റുമായി രണ്ടാമതും 142 പോയിന്റുമായി സെന്റ് പീറ്റേഴ്സ് കടയിരുപ്പ് മൂന്നാമതുമെത്തി.
മീറ്റിൽ കൂടുതൽ പോയിന്റ് നേടിയ ജില്ലകളുടെ പട്ടികയിൽ എറണാകുളമാണ് മുന്നിൽ. ഇടുക്കിയും തിരുവനന്തപുരവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള ട്രോഫികൾ മീറ്റ് സംഘാടകരായ പെരുമ്പാവൂർ പ്രഗതി അക്കാഡമി മാനേജിംഗ് ഡയറക്ടർ ഡോ. ഇന്ദിര രാജൻ സമ്മാനിച്ചു. പ്രഗതിയാണ് മീറ്റിന് ആതിഥ്യം വഹിച്ചത്.
ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള സ്‌കൂളുകൾ
1. കാർമ്മൽ പബ്ലിക് സ്‌കൂൾ വാഴക്കുളം----237
2. ചിന്മയ വിദ്യാലയ വടുതല----182
3. സെന്റ് പീറ്റേഴ്‌സ് സീനിയർ സെക്കൻഡറി സ്‌കൂൾ കടയിരുപ്പ്------142
4. വിശ്വ ദീപ്തി പബ്ലിക് സ്‌കൂൾ അടിമാലി---- 118
5. ഭവൻസ് ആദർശ വിദ്യാലയ കാക്കനാട്----117
ജില്ലകളുടെ പോയിന്റ് നില
1. എറണാകുളം ---- 1209
2. ഇടുക്കി ---- 245
3. തിരുവനന്തപുരം ---- 127
4. കോട്ടയം ---- 86
5. പത്തനംതിട്ട ---- 72
6. ആലപ്പുഴ ---- 33
സ്‌കൂൾ പോയിന്റ് നില
അണ്ടർ 14 ബോയ്‌സ്
1. ബിലീവേഴ്സ് ചർച്ച് റെസിഡൻഷ്യൽ സ്‌കൂൾ തിരുവല്ല (37)
2. ഭവൻസ് വിദ്യാമന്ദിർ ഏരൂർ (25)
ഗേൾസ്
1. ഭവൻസ് ആദർശ വിദ്യാലയ കാക്കനാട് (22)
2. ഭവൻസ് വിദ്യാമന്ദിർ എരൂർ (21)
അണ്ടർ 17 ബോയ്‌സ്
1. ചിന്മയ വിദ്യാലയ വടുതല (55)
2. ഭവൻസ് വിദ്യാമന്ദിർ എരൂർ (42)
ഗേൾസ്
1. കാർമൽ പബ്ലിക് സ്‌കൂൾ മൂവാറ്റുപുഴ (56)
2. സെന്റ് പീറ്റേഴ്സ് കടയിരുപ്പ് (53)
അണ്ടർ 19 ബോയ്‌സ്
1. കാർമൽ പബ്ലിക് സ്‌കൂൾ മൂവാറ്റുപുഴ (86)
2. ചിന്മയ വിദ്യാലയ വടുതല (38)
ഗേൾസ്
1. ചിന്മയ വിദ്യാലയ വടുതല (56)
2. ഭവൻസ് ആദർശ വിദ്യാലയ കാക്കനാട് (49)