gopika

ആലുവ: എം.ജി സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ആലുവ മേഖലയിലെ കോളേജുകളിൽ കെ.എസ്.യുവിന്റെ തേരോട്ടം. ആലുവ മേഖലയിലെ ഏഴ് കോളേജ് യൂണിയനുകളും കെ.എസ്.യു നേടി.

ആലുവ യു.സി കോളേജ്, എടത്തല അൽ അമീൻ കോജേജ്, ചൂണ്ടി ഭാരത് മാത ലാ കോളേജ്, ഭാരത് മാത ആർട്ട്സ് കോളേജ്, എം.ഇ.എസ് കോളേജ്, കുഴുവേലിപ്പടി കെ.എം.ഇ.എ കോളേജ്, ചൊവ്വര കെ.എം.എം കോളേജ് എന്നിവിടങ്ങളിലാണ് കെ.എസ്.യു വിജയികളായത്. ഒരിടത്തുപോലും ജയിക്കാനാവാത്തത് എസ്.എഫ്.ഐക്ക് നാണക്കേടായി.

ആലുവ യു.സി കോളേജ് യൂണിയൻ ഭരണം കെ.എസ്.യു നേടി. ആകെയുള്ള 14 സീറ്റിൽ ഒന്നൊഴികെയെല്ലാം കെ.എസ്.യു സ്ഥാനാർത്ഥികൾ വിജയിച്ചു. ടി. ഗോപിക (ചെയർപേഴ്സൺ), സി.ആർ. അഖില (വൈസ് ചെയർപേഴ്സൺ), പോൾ മത്തായി (ജനറൽ സെക്രട്ടറി), ആർ. ജയകൃഷ്ണൻ, മുഹമ്മദ് ഹാറൂൺ (യു.യു.സിമാർ), എ.എസ്. മുഹമ്മദ് അഷ്കർ (മാഗസിൻ എഡിറ്റർ), ആദിൽ അജാസ് (ആർട്സ് ക്ലബ് സെക്രട്ടറി) എന്നിവരാണ് ജനറൽ സീറ്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇവരെല്ലാം കെ.എസ്.യു പ്രവർത്തകരാണ്. ഒന്നാം വർഷ ബിരുദ ക്ളാസ് പ്രതിനിധി സ്ഥാനത്തേക്ക് മാത്രമാണ് എസ്.എഫ്.ഐക്ക് ജയിക്കാനായത്.