കൊച്ചി: വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച കേസിൽ പ്രതിയെ 15 കൊല്ലം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. ഇടുക്കി അടിമാലി ഉറുമ്പിൽവീട്ടിൽ ആൽബർട്ട് എ. സുനിലിനെയാണ് (31) എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ.എൻ. പ്രഭാകരൻ ശിക്ഷിച്ചത്.

2015 ഏപ്രിൽ 28നായിരുന്നു സംഭവം. അമ്മയെ കാണാനെന്ന് പറഞ്ഞ് ബന്ധുവീട്ടിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

ചേരാനെല്ലൂർ ഇൻസ്പെക്ടർ കെ.ആർ. രൂപേഷാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ. ബിന്ദു ഹാജരായി.