rv-babu
ലൗ ജിഹാദും, നിർബന്ധിത മതപരിവർത്തനവും നിയമംമൂലം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ജില്ലാ സമിതിയുടെ നേതൃത്വത്തിൽ കോതമംഗലത്ത് സംഘടിപിച്ച കൂട്ട ഉപവാസ സമരം സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ലൗ ജിഹാദിന്റെ ഇരയായി ആത്മഹത്യചെയ്ത കോതമംഗലത്തെ പെൺകുട്ടിയ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടതാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ.വി. ബാബു പറഞ്ഞു. ലൗ ജിഹാദും നിർബന്ധിത മതപരിവർത്തനവും നിയമംമൂലം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ജില്ലാ സമിതിയുടെ നേതൃത്വത്തിൽ കോതമംഗലത്ത് സംഘടിപിച്ച കൂട്ട ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസ് ആത്മഹത്യാ പ്രേരണകുറ്റം മാത്രം ചുമത്തിയത് പ്രതികളെ സംരക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ഉപാദ്ധ്യക്ഷൻ വാമി ദേവ ചൈതന്യാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ നടന്ന ഉപവാസസമരം വൈകിട്ട് സമാപിച്ചു. കെ.പി. ശശികല മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.സി. ബാബു അദ്ധ്യക്ഷനായി​. ക്യാപ്ടൻ കെ. സുന്ദരൻ, എസ്. സുധീർ, കെവിൻ പീറ്റർ, ഇ.ജി. മനോജ്, എം.സി. സാബു ശാന്തി, പി.എൻ. അശോകൻ തുടങ്ങിയവർ സമരത്തിന് നേതൃത്വംനൽകി. ജില്ല ജനറൽ സെക്രട്ടറി ആ.ഭാ. ബിജു സ്വാഗതവും കോതമംഗലം താലൂക്ക് പ്രസിഡന്റ് എ.എൻ. വിജയൻ നന്ദിയും പറഞ്ഞു.