മൂവാറ്റുപുഴ: വായുസേന മുൻ ഭടനും മൂവാറ്റുപുഴയിലെ റീട്രെഡ് റബർ വ്യാപാരിയുമായ പുതുപ്പാടി കുരിശിങ്കൽ കുര്യാക്കോസ് ജോർജ് (77) ജർമ്മനിയിൽ നിര്യാതനായി. സംസ്കാരം നാളെ 3 ന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: അൽഫോൻസ. മക്കൾ: ഡെന്നിസ് (ഐ.ടി കൺസൾട്ടൻറ്, ലണ്ടൻ ), ഡെൻസി (ദുബായ്), ഡേവിസ് (സോഫ്റ്റ്‌വെയർ എൻജിനിയർ, ബെർലിൻ). മരുമക്കൾ: റിയ (ലണ്ടൻ), ഡിൻസ് പീറ്റർ (ദുബായ്), രേണു (ബെർലിൻ).