പെരുമ്പാവൂർ : നഗരസഭ പരിധിയിലെ ഇലക്ടോണിക് വേസ്റ്റുകൾ പണം നൽകി ശേഖരിക്കാനുള്ള പദ്ധതിയുമായി പെരുമ്പാവൂർ നഗരസഭ. വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഇ-മാലിന്യങ്ങൾ ഹരിത കർമ്മ സേന അംഗങ്ങൾ ശേഖരിക്കും. മാലിന്യം കൈമാറുന്ന നിമിഷം തന്നെ പണം നൽകും. നഗരത്തിലെ എല്ലാ വാർഡുകളിൽ നിന്നും ഇ-മാലിന്യ ശേഖരണം നടത്തും. നഗരത്തിൽ ശുചിത്വം ഉറപ്പാക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി പദ്ധതി പ്രയോജനപ്പെടും.
പദ്ധതി നഗരസഭാ ചെയർമാൻ പോൾ പാത്തിക്കൽ ഉദ്ഘാടനം ചെയ്തു . ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ആനി മാർട്ടിൻ, ഹെൽത്ത് സൂപ്പർവൈസർ സജു മാട്ടിൽ, സി.ഡി.എസ് പ്രസിഡന്റ് ജാസ്മിൻ ബഷീർ എന്നിവർ സംസാരിച്ചു.
മാലിന്യ ശേഖരണം ഈ ദിവങ്ങളിൽ
എല്ലാ മാസവും പേപ്പർ, പ്ലാസ്റ്റിക് എന്നിവ ശേഖരിക്കും.
തുണി ജനുവരി, മേയ്, സെപ്റ്റംബർ മാസങ്ങളിൽ
ചില്ല് ഫെബ്രുവരി, ജൂൺ, ഒക്‌ടോബർ മാസങ്ങളിൽ
ബാഗുകൾ, ചെരുപ്പുകൾ, തെർമോക്കോൾ, സ്പോഞ്ജ് എന്നിവ മാർച്ച്, ജൂലായ്, നവംബർ മാസങ്ങളിൽ
ഇ-വെയ്സ്റ്റ്, ഹസാർഡ് വെയ്സ്റ്റ് (ട്യൂബ് ലൈറ്റ്, ബാറ്ററി തുടങ്ങിയവ) ഏപ്രിൽ, ഡിസംബർ മാസങ്ങളിൽ