r
റോയൽ റോട്ടറി ക്ലബ് തൃപ്പൂണിത്തുറ ചിന്മയ കോളേജിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യസമരത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ക്വിസ് മത്സരം റോട്ടറി ജില്ലാ ചെയർപേഴ്‌സൺ ഡോ. ലീലാ രാമമൂർത്തി ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: റോയൽ റോട്ടറി ക്ലബ് തൃപ്പൂണിത്തുറ ചിന്മയ കോളേജിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യസമരത്തെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു. 30 ടീമുകൾ പങ്കെടുത്തു. ഭവൻസ് എളമക്കര ഒന്നാം സ്ഥാനം നേടി. ഭവൻസ് മുൻഷി വിദ്യാശ്രമം തൃപ്പൂണിത്തുറ രണ്ടാം സ്ഥാനവും നളന്ദ പബ്ലിക് സ്‌കൂൾ മൂന്നാം സ്ഥാനവും നേടി.

ക്ലബ് പ്രസിഡന്റ് അഡ്വ. നിഷിൽ മഠത്തിൽ അദ്ധ്യക്ഷനായി. റോട്ടറി ജില്ലാ ചെയർപേഴ്‌സൺ ഡോ. ലീലാ രാമമൂർത്തി ഉദ്ഘാടനം ചെയ്തു. റോട്ടറി ജി.ജി.ആർ അനുജ് തോമസ് വിജയികൾക്ക് മെമന്റോ വിതരണം ചെയ്തു.

മുൻ പ്രസിഡന്റ് ബാലൻ രാമചന്ദ്രൻ ക്വിസ് മാസ്റ്ററായി. ക്ലബ് സെക്രട്ടറി രാഗേഷ്, യൂത്ത് ചെയർ അഡ്വ. ബിന്ദു രാജേഷ്, മുൻ പ്രസിഡന്റുമാരായ വർഗീസ് കളരിക്കൽ, ഡോ.വി.കെ. അജിത്കുമാർ, ക്യാപ്റ്റൻ ഹരികുമാർ, രാജേഷ്‌കുമാർ, ഡയറക്ടർ സ്മിത, ശ്യാം, ദീപാ നമ്പ്യാർ, ഗോപിക എന്നിവർ പങ്കെടുത്തു.