കാക്കനാട്: എൻ.ജി.ഒ ക്വാർട്ടേഴ്സിനു സമീപം സ്ഥിതിചെയ്യുന്ന എം.ഐ.ആർ ഫ്ലാറ്റിന്റെ നാലാം നിലയിലെ ബാൽക്കണിയിൽ വാതിൽതുറക്കാനാകാതെ കുടുങ്ങിപ്പോയ വീട്ടമ്മയെ തൃക്കാക്കര അഗ്നി രക്ഷാനിലയത്തിലെ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. അഞ്ചാംനിലയിൽനിന്ന് റോപ്പിൽ തൂങ്ങിയെത്തിയ സേനാംഗങ്ങൾ വീട്ടമ്മയെ രക്ഷപെടുത്തുകയായിരുന്നു. തമിഴ്നാട് സ്വദേശിനിയാണ് 23 നിലകളുള്ള ഫ്ലാറ്റിന്റെ നാലാംനിലയിൽ കുടുങ്ങിയത്.