കോതമംഗലം: തങ്കളത്ത് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ നെല്ലിക്കുഴി ഇടപ്പാറ കുഞ്ഞുമുഹമ്മദ് (48) മരിച്ചു. ഇന്നലെ വൈകിട്ട് ആറോടെയാണ് അപകടം. കാർ മതിൽതകർത്താണ് നിന്നത്. കാറിലുണ്ടായിരുന്ന രണ്ടുപേർക്കും പരിക്കുണ്ട്. നെല്ലിക്കുഴിയിൽ പച്ചക്കറി വ്യാപാരം നടത്തുകയായിരുന്നു.
കുഞ്ഞുമുഹമ്മദ്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 1.30ന് കമ്പനിപ്പടി ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: പാനിപ്ര കോനേത്താൻ റംല. മക്കൾ: അൽത്താഫ്, അല്‍ന ഫാത്തിമ.