sarada

അങ്കമാലി: അങ്കമാലി കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡിന്റെ പ്രവേശന കവാടത്തിനു സമീപം ട്രാൻ. ബസിടിച്ച് വയോധി​ക മരിച്ചു. മേലൂർ സൗത്ത് ഫാസ‌് നഗർ നക്ലക്കാട്ടുകുടി ശാരദയാണ് (73) മരിച്ചത്. ഇന്നലെ ഉച്ചയ്ക്കുശേഷം 2.50നാണ് അപകടം. എറണാകുളം ഭാഗത്തുനിന്നുള്ള ബസ് യുടേൺ തിരിഞ്ഞ് സ്‌റ്റാൻഡിലേക്ക് കയറുന്നതിനിടെ ഇടിക്കുകയായിരുന്നു.

അങ്കമാലിയിൽ ബസിറങ്ങിയ ശാരദ മൂഴിക്കുളത്ത് ആയുർവേദ ആശുപത്രിയിൽ ചികിത്സയിലുള്ള മകളെ കാണുന്നതിന് സ്വകാര്യബസിൽ കയറാനായി പോകുമ്പോഴാണ് അപകടത്തിൽപെട്ടത്. ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: ഷിബു, ഷിജു (ഡൽഹി), ഷീജ (അദ്ധ്യാപിക, വേങ്ങൂർ വനിതാസമാജം അങ്കണവാടി). മരുമക്കൾ: ശുഭ,നിഷ, ശശി.