കാക്കനാട്: വിവാഹം കഴിഞ്ഞ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ മധുര സ്വദേശിയായ ഭർത്താവിനെ തൃക്കാക്കര പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു. തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് പതിനേഴുകാരി ഇന്നലെ പുലർച്ചെ പ്രസവിച്ചത്. ആധാർ കാർഡിൽനിന്ന് പെൺകുട്ടിയുടെ പ്രായംതിരിച്ചറിഞ്ഞ ആശുപത്രി അധികൃതരാണ് പൊലീസിന് വിവരം നൽകിയത്. ഭർത്താവിനെതിരെ പോക്സോ കുറ്റമാണ് ചുമത്തിയി​രി​ക്കുന്നത്.