നെടുമ്പാശേരി: ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വീകരിച്ചു. മുൻ സംസ്ഥാന പ്രസിഡന്റുമാരായ വി. മുരളീധരൻ, കെ.സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രൻ, അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി, ജില്ലാ പ്രസിഡന്റുമാരായ എം.എ. ബ്രഹ്മരാജ്, അഡ്വ. കെ.എസ്. ഷൈജു, പി.പി. സജീവ്, എ.ആർ. ശ്രീകുമാർ, ജസ്റ്റിൻ ജേക്കബ്, ലിജിൻ ലാൽ, മേഖല വൈസ് പ്രസിഡന്റ് എം.എൻ. ഗോപി, സോഷ്യൽ മീഡിയ സംസ്ഥാന കൺവീനർ അഭിജിത്ത് നായർ, വി.കെ. ബസിത് കുമാർ എന്നിവർ നേതൃത്വം നൽകി.