mo-john

ആലുവ: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആലുവ താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആലുവ താലൂക്ക് തല നിക്ഷേപക സംഗമം നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലത്തീഫ് പൂഴിത്തറ അദ്ധ്യക്ഷനായി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ് പി.എ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ സെക്രട്ടറി പി.ജെ. ജസിത, താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസർ യു.എസ്. നൗഫൽ, വ്യവസായ വികസന ഓഫീസർ സി.എ. മുഹമ്മദ് റഷീദ്, കെ.പി. പ്രിയമോൾ എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന സെഷനിൽ ജി.എസ്.ടി, ഫുഡ് സേഫ്റ്റി, ലീഗൽ മെട്രോളജി, കെ.എസ്.ഇ.ബി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തുടങ്ങിയ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ ഉദ്യോഗസ്ഥർ സംശയങ്ങൾക്കും ചോദ്യങ്ങൾക്കുള്ള മറുപടി നൽകി. വിവിധ ബാങ്കുകളുടെ പ്രതിനിധികൾ വായ്പാ പദ്ധതികളെക്കുറിച്ചും ക്ലാസെടുത്തു.