കൊച്ചി: ഗീതാ സ്വാദ്ധ്യായസമിതി സംഘടിപ്പിക്കുന്ന ഗീതായനം ദേശീയ സെമിനാർ 31ന് കാലടിയിൽ നടക്കും. മറ്റൂർ ശ്രീശാരദ സൈനിക് സ്കൂളിൽ നടക്കുന്ന ഗീതായനം രാവിലെ പത്തിന് തേജസ്വി സൂര്യ എം.പി ഉദ്ഘാടനം ചെയ്യും. കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.കെ. ശിവപ്രസാദ് അദ്ധ്യക്ഷനാകും.

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ, സ്വാമി ശ്രീവിദ്യാനന്ദ, സ്വാമി ധർമ്മചൈതന്യ, കെ. ആനന്ദ്, കെ.സി. സുധീർബാബു, ഡോ. അർച്ചന ശ്രീനിവാസ് എന്നിവർ സംസാരിക്കും.

തുടർന്നുള്ള സെഷനുകളിൽ പ്രബുദ്ധകേരളം പത്രാധിപർ സ്വാമി നന്ദാത്മജാനന്ദ മുഖ്യപ്രഭാഷണം നടത്തും. ഡോ.സി.എം. ജോയ്, ഡോ.കെ.എസ്. രാധാകൃഷ്ണൻ, റിട്ട. ജില്ലാ ജഡ്ജി സുന്ദരം ഗോവിന്ദ്, അഡ്വ. ശങ്കു ടി.ദാസ്, മാലാ രംഗനാഥ്, ബ്രഹ്മചാരി സുധീർ ചൈതന്യ, ഡോ.സി.വി. ജയമണി, ആർ.എസ്.എസ് സഹസർകാര്യവാഹ് കൃഷ്ണഗോപാൽജി, സ്വാമി പൂർണാമൃതാനന്ദ, കെ.വി. രാജീവ്, ഡോ.കെ.എൻ. ഹരികൃഷ്ണ ശർമ്മ എന്നിവർ പങ്കെടുക്കും.