thuravoor

അങ്കമാലി: തുറവൂർ ഗ്രാമീണ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിക്കുകയും ആശാവർക്കർമാർ, ഹരിതകർമ്മസേന പ്രവർത്തകർ എന്നിവരെ ആദരിക്കുകയും ചെയ്തു. തുറവൂർ എസ്.എൻ.ഡി.പി ഹാളിൽ നടന്ന പരിപാടി ആലുവ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ.വി. സലീം വിദ്യാർത്ഥികൾക്ക് മെമന്റോ നൽകി. സംഘം പ്രസിഡന്റ് ജോസഫ് പാറേക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജി.സി.ഡി.എ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ.കെ ഷിബു, കെ.വി പീറ്റർ, പി.വി ജോയി,കെ.വൈ വർഗീസ്, കെ.കെ ശിവൻ, ടി. പി തോമസ്, എം.എം ജെയ്സൺ എന്നിവർ സംസാരിച്ചു.