saho
സഹോദരൻ അയ്യപ്പന്റെ 137-ാമത് ജന്മദിനത്തിൽ കടവന്ത്ര സഹോദര സ്‌ക്വയറിലെ പ്രതിമയിൽ അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ. കെ.കെ. മാധവൻ, പി.വി. സാംബശിവൻ തുടങ്ങിയവർ പുഷ്പാർച്ചന നടത്തുന്നു

കൊച്ചി: സഹോദരൻ അയ്യപ്പന്റെ 137-ാമത് ജന്മദിനത്തിൽ കടവന്ത്ര സഹോദര സ്‌ക്വയറിലെ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. എസ്.എൻ സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.പി. രാജൻ അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ കൗൺസിലർ കെ.കെ. മാധവൻ, കടവന്ത്ര ശാഖാ പ്രസിഡന്റ് പി.വി. സാംബശിവൻ, സെക്രട്ടറി പി.എം. വത്സരാജ്, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഭാമ പത്മനാഭൻ, എളംകുളം ശാഖാ പ്രസിഡന്റ് ബാബു നാപ്പാടി, സഹോദരൻ അയ്യപ്പൻ കുടുംബയോഗം കൺവീനർ സി.വി. രവികുമാർ, ഡോ കെ.എസ്. അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.