v-salim
ആലുവ നഗരസഭയിൽ അനധികൃതമായി വോട്ട് ചേർക്കുന്നതിനെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മുനിസിപ്പൽ ഓഫീസ് മാർച്ചും ധർണയും സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി. സലീം ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ നഗരസഭയിൽ അനധികൃതമായി വോട്ട് ചേർക്കുന്നതിനെതിരെ എൽ.ഡി.എഫ് ആലുവ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച മുനിസിപ്പൽ ഓഫീസ് മാർച്ചും ധർണയും സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി. സലീം ഉദ്ഘാടനം ചെയ്തു. ഒരു വിഭാഗത്തിന്റെ വോട്ട് ഏകപക്ഷീയമായി നീക്കം ചെയ്യുകയും അതോടൊപ്പം ചില വാർഡുകളിൽ സമീപ പഞ്ചായത്തുകളിൽ സ്ഥിരതാമസമാക്കിയവരുടെ പേര് കൂട്ടിച്ചേർക്കുകയും ചെയ്യുന്നുവെന്ന് സമരക്കാർ ആരോപിച്ചു. ഒരു വിഭാഗം നഗരസഭാ ഉദ്യോഗസ്ഥരുടെ ഒത്താശയിലാണ് ഇത്തരം നീക്കം നടത്തുന്നത്. സി.പി.ഐ ലോക്കൽ സെക്രട്ടറി പി.കെ. അൻവർ അദ്ധ്യക്ഷനായി. രാജീവ് സക്കറിയ, മിനി ബൈജു, ശ്രീലത വിനോദ് കുമാർ, ടിന്റു രാജേഷ്, ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു.