കൊച്ചി: ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് സംഘടിപ്പിക്കുന്ന 'സമൃദ്ധം" ഓണാഘോഷം 28ന് വടുതല എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ രാവിലെ 10ന് ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്യും.

ട്രസ്റ്റ് ചെയർമാൻ പി.ഐ. തമ്പി അദ്ധ്യക്ഷനാകും. സ്‌പെഷ്യലിസ്റ്റ്സ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. കെ.ആർ. രാജപ്പൻ, മുൻ ഡെപ്യൂട്ടി കളക്ടർ പി.ബി. സുനിലാൽ എന്നിവർ പങ്കെടുക്കും. ശ്രീനാരായണ സാംസ്‌കാരിക സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എൻ. മോഹനൻ,​ അഡ്വ. വി.പി. സീമന്തിനി,​ ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് ബീനാ നന്ദകുമാർ,​ പച്ചാളം വനിതാസംഘം പ്രസിഡന്റ് സരസമ്മ രാധാകൃഷ്ണൻ എന്നിവർ ഓണക്കിറ്റ്, ഓണക്കോടി, അരിക്കിറ്റ്, പച്ചക്കറിക്കിറ്റ് എന്നിവ വിതരണം ചെയ്യും. വാലം ഇടയക്കുന്നം ശാഖാ വൈസ് പ്രസിഡന്റ് ഐ. ശശിധരൻ, ഭാവന നഴ്‌സറി സ്‌കൂൾ മാനേജർ വാസന്തി, ട്രസ്റ്റ് കൺവീനർ കെ.കെ. പീതാംബരൻ, വൈസ് ചെയർമാൻ വി.എസ്. സുരേഷ് എന്നിവർ പ്രസംഗിക്കും.