കൊച്ചി: കോതമംഗലം സ്വദേശിനി സോനയുടെ ആത്മഹത്യ എൻ.ഐ.എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസും ജനറൽ സെക്രട്ടറി എം.എൻ. ഗിരിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നിവേദനം നൽകി.

സോനയ്ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്ന ലൗ ജിഹാദ് അട്ടിമറിക്കുന്നതിനുള്ള നീക്കം നടക്കുന്നതായും നിവേദനത്തിൽ പറയുന്നു. അറസ്റ്റിലായ റെമീസും കുടുംബവും മതംമാറ്റത്തിന് നിർബന്ധിച്ചെങ്കിലും പൊലീസിന്റെ റിപ്പോർട്ടിൽ ലൗ ജിഹാദിന്റെ സൂചന പോലുമില്ല. കേസ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും നിവേദനത്തിൽ ആരോപിക്കുന്നു.