ചോറ്റാനിക്കര: മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് കീച്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ നഴ്സിംഗ് അസിസ്റ്റന്റ് നിയമനത്തിനായി വാക് ഇൻ ഇന്റർവ്യൂ ഓഗസ്റ്റ് 27 ന് നടക്കും. ഉച്ചക്ക് 2ന് ശേഷം കീച്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലായിരിക്കും ഇന്റർവ്യൂ. ഏഴാം ക്ലാസ് പാസ് ആയിരിക്കണം. നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ് പൂർത്തിയായവർക്കും പ്രവൃത്തി പരിചയം ഉള്ളവർക്കും മുൻഗണന. താല്പര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം ഹാജരാകണം.