അങ്കമാലി: നഗരസഭയും ഗവ.താലൂക്ക് ആശുപത്രിയും ചേർന്ന് നടത്തുന്ന സന്നദ്ധ പ്രവർത്തകർക്കുള്ള 3 ദിവസത്തെ സാന്ത്വന പരിചരണ പരിശീലന പരിപാടി ആരംഭിച്ചു. ഓരോ കിടപ്പുരോഗിക്കും ഓരോ വോളണ്ടിയർ എന്നതാണ് പരിപാടിയുടെ ലക്ഷ്യം. അങ്കമാലി നഗരസഭ ചെയർമാൻ അഡ്വ. ഷിയോ പോൾ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പോൾ ജോവർ അദ്ധ്യക്ഷത വഹിച്ചു. അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ജെ.സുനിൽ മുഖ്യപ്രഭാഷണം നടത്തി. ലക്സി ജോയ്, ജെയിംസ് പാത്താടൻ, റീത്താ പോൾ, ലവ്യ, ശശി, ഡോ. മിഥുൻ ഏല്യാസ്. ഷിജി, മിനി, സിഞ്ചു ഏലിയാസ്, വി.വി.സണ്ണി, കെ.ജി ഗ്രീഷ്മ എന്നിവർ മോഡറേറ്റർമാരായി.