വൈപ്പിൻ: കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ വൈപ്പിൻ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോക്ക്‌ലോർ ദിനം ആചരിച്ചു. നന്മ സംസ്ഥാന സമിതി അംഗം പ്രമോദ് മാലിപ്പുറം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് മുരളി പുതുവൈപ്പ് അദ്ധ്യക്ഷനായി. എളങ്കുന്നപ്പുഴ നാട്ടരങ്ങ് സംഘത്തിലെ തെയ്യം കലാകാരൻ ബേബി കോലോത്തറയെ ആദരിച്ചു. കെ.ബി. ബിജുരാജ്, എൻ.കെ. സോമൻ, വി.കെ. ശേഖരൻ, സതീഷ് ഞാറക്കൽ, വിനിൽകുമാർ, സുനിൽ തുടങ്ങിയവർ സംസാരിച്ചു.