കൊച്ചി: ബി.എസ്.എൻ.എൽ ഫ്രീഡം പ്ലാനിന്റെ പ്രചാരണാർത്ഥം ഇന്ന് ഉച്ചക്ക് 2.30ന് ജീവനക്കാരും വിരമിച്ചവരും ഒത്തു ചേർന്ന് കളത്തിപറമ്പ് റോഡിലെ ബി.എസ്.എൻ.എൽ ഓഫീസിൽ നിന്ന് ബോട്ട് ജെട്ടി ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് വാക്കത്തോൺ സംഘടിപ്പിക്കും. ഫ്രീഡം പ്ലാനിന്റെ പ്രചാരണാർത്ഥം എല്ലാ കസ്റ്റമർ സർവീസ് സെന്ററുകളും ഈ മാസം എല്ലാ ദിവസവും തുറക്കും. പ്രത്യേക കൗണ്ടറുകളുമുണ്ട്.