കൊച്ചി: കിറ്റെക്സിന്റെ കുട്ടികൾക്കായുള്ള യു.എസ് ബ്രാൻഡഡ് ലിറ്റിൽ സ്റ്റാർ ഓണവിപണി കീഴടക്കാനെത്തുന്നു. മലയാളികൾക്കുള്ള ഓണസമ്മാനമായി കിഴക്കമ്പലം ട്വന്റി20 മാളിൽ 25ന് രാവിലെ 10 മുതൽ അന്തർദേശീയ നിലവാരത്തിലുള്ള കുട്ടികളുടെ വസ്ത്രങ്ങളുടെ പ്രദർശനവും വില്പനയും ഒരുക്കിയാണ് ആഭ്യന്തരവിപണിയിൽ ആധിപത്യമുറപ്പിക്കാൻ കിറ്റെക്സ് തയ്യാറെടുക്കുന്നത്.
നവജാതശിശുക്കൾ മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കുള്ള എല്ലാത്തരം വസ്ത്രങ്ങളും ലിറ്റിൽസ്റ്റാർ ബ്രാൻഡിൽ 50 ശതമാനം വിലക്കിഴവിൽ ലഭ്യമാകും. കുഞ്ഞു കുട്ടികൾക്കാവശ്യമായ സ്ളീപ് സ്യൂട്ട്, ഷർട്ട്, ടിഷർട്, ഷോർട്സ്, ത്രീ ഫോർത്ത് ഷോർട്സ്, പാന്റ്സ് തുടങ്ങി എല്ലാ കിഡ്‌സ് വെയറുകളും ഉൾപ്പെടെ വിപുലമായ ശേഖരമാണ് മാളിൽ ഒരുക്കിയിട്ടുള്ളത്.
ലോക വസ്ത്രവിപണിയിൽ കുട്ടികളുടെ നിരയിൽ രണ്ടാംസ്ഥാനക്കാരാണ് കിറ്റെക്സ്. കുഞ്ഞുങ്ങൾക്ക് നല്ല വസ്ത്രങ്ങൾ വേണമെന്നാഗ്രഹിക്കുന്ന ഏതൊരു മലയാളിക്കും അമേരിക്കൻ ഗുണനിലവാരവും സുരക്ഷയും ഫാഷനും ഒത്തിണങ്ങിയ വസ്ത്രങ്ങൾ താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് വിപണനമേളയ്ക്ക് പിന്നിലുള്ളത്.