പറവൂർ: സെൻട്രൽ കേരള സഹോദയ ഇന്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പ് ഇന്ന് പറവൂർ ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂളിൽ നടക്കും. കേരള കബഡി ടീം മുൻ ക്യാപ്റ്റൻ ജിതേഷ് ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 42 സ്കൂളിൽ നിന്ന് 325 കുട്ടികൾ പങ്കെടുക്കും.