പറവൂർ: പള്ളിമുക്ക് ബ്രദേഴ്‌സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചൈതന്യ ഐ കെയർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് ഇന്ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണിവരെ താന്നിപ്പാടം ജംഗ്‌ഷനിൽ നടക്കും. ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനയ്ക്കൽ ഉദ്ഘാടനം ചെയ്യും.