പറവൂർ: പറയകാട് ഗവ. മുഹമ്മദൻ എൽ.പി സ്കൂളിൽ ഇന്ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ദന്തരോഗ ബോധവത്കരണ സെമിനാറും വിവിധ സ്പെഷ്യാലിറ്റി ചികിത്സാ ക്യാമ്പും നടക്കും. വടക്കേക്കര പഞ്ചായത്ത് വാർഡ് പതിനൊന്ന്, ചിറ്റാറ്റുകര പഞ്ചായത്ത് മൂന്ന്, പന്ത്രണ്ട് എന്നീ വാർഡുകളിലെ കുട്ടികൾക്കും ആദ്യം രജിസ്റ്റർ ചെയ്യുന്ന മുതിർന്നവരായ നൂറ് പേർക്കും ക്യാമ്പിൽ പങ്കെടുക്കാം. ഇ.എൻ.ടി, സൈക്കോളജി വിഭാഗത്തിലും പരിശോധനയുണ്ടാകും. ഡോ. ജോയൽ മാത്യു ക്യാമ്പിന് നേതൃത്വം നൽകും. ഫോൺ: 9947849446, 9400841716.