syro
സീറോമലബാർ സഭയുടെ ഏറ്റവും മികച്ച സാമൂഹ്യ പ്രവർത്തകർക്കുള്ള അവാർഡുകൾ ഏറ്റുവാങ്ങിയവർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് റാഫേൽ തട്ടിലിനൊപ്പം

കൊച്ചി: സി​റോമലബാർ സഭയുടെ സാമൂഹ്യപ്രേഷിത പ്രസ്ഥാനമായ സ്പന്ദൻ ഏർപ്പെടുത്തിയ മികച്ച സാമൂഹ്യ പ്രവർത്തകർക്കുള്ള അവാർഡുകൾ സഭയുടെ മേജർ ആർച്ച്ബിഷപ്പ് റാഫേൽ തട്ടിൽ വിതരണം ചെയ്തു. ചിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപത സ്‌പോൺസർ ചെയ്യുന്ന 75,000 രൂപയുടെ കാഷ് അവാർഡും ഫലകവും അടങ്ങുന്ന സോഷ്യൽ മിനിസ്ട്രി അവാർഡിന് രൂപതാ വൈദികരുടെ വിഭാഗത്തിൽ പാലാ രൂപതയിലെ ഫാ. തോമസ് കിഴക്കേല, സന്യസ്ത വിഭാഗത്തിർ ചങ്ങനാശേരി അതിരൂപതയിലെ ഏറ്റുമാനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അർച്ചനാ വിമൻസ് സെന്റർ സ്ഥാപക ഡയറക്ടർ ത്രേസ്യാമ്മ മാത്യു, അത്മായരുടെ വിഭാഗത്തിൽ പാലക്കാട് രൂപതയിലെ കൊട്ടേക്കാട് പ്രവർത്തിക്കുന്ന സ്‌നേഹജ്ജ്വാല ട്രസ്റ്റ് പ്രസിഡന്റ് എൻ.എം. സെബാസ്റ്റ്യൻ അർഹരായി. സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടന്ന ചടങ്ങിൽ ബിഷപ്പ് ജോസ് ചിറ്റൂപ്പറമ്പിൽ അദ്ധ്യക്ഷനായി​.