കൊച്ചി: കർണാടക സംഗീതജ്ഞനായ സിക്കിൽ ഗുരുചരണിന്റെ സംഗീതക്കച്ചേരി ശ്രോതാക്കൾക്ക് നവ്യാനുഭവമായി. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രയുടെ നേതൃത്വത്തിൽ സർദാർപട്ടേൽ സഭാഗൃഹത്തിൽ സംഘടിപ്പിച്ച പരിപാടി ജനപങ്കാളിത്തത്താലും ശ്രദ്ധേയമായി. നിരവധി ദേശീയ, രാജ്യാന്തര അവാർഡ് ജേതാവായ സിക്കിൽ ഗുരുചരണിനൊപ്പം വയലിൻ സംഗീതജ്ഞൻ തിരുവനന്തപുരം സമ്പത്തും മൃദംഗവിദ്വാൻ പാലക്കാട് ഹരിനാരായണനും പിന്നണിയിലുണ്ടായിരുന്നു. കൊച്ചി കേന്ദ്ര ചെയർമാൻ സി. എ. വേണുഗോപാൽ, സി. ഗോവിന്ദ്, ഡയറക്ടർ ഇ. രാമൻകുട്ടി, ചീഫ് പ്രോഗ്രാം കോ ഓഡിനേറ്റർ മീന വിശ്വനാഥൻ നേതൃത്വം നൽകി.