oiska

ആലുവ: ഓയിസ്ക ആലുവ വുമൺസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ചെങ്ങമനാട് ഗ്രാമപഞ്ചായത്തിന്റെ മികച്ച അടുക്കളത്തോട്ടം അവാർഡ് ലഭിച്ച ഓയിസ്ക അംഗം ശൈലജ മോഹനനെ ആദരിച്ചു. ഉമാദേവിയും സുഷമ വിജയനും ചേർന്ന് പൊന്നാടയും ഉപഹാരവും സമ്മാനിച്ചു. പ്രസിഡന്റ് ഷീബ ശിവൻ അദ്ധ്യക്ഷയായി. സെക്രട്ടറി സരസ്വതി, ശൈലജ, പൊന്നമ്മ കുമാരൻ, വിജയലക്ഷ്മി, ഷൈലജ വേണു, റീജ രാജൻ, ഷീജ ബൈജു, സിജി ഷിജു, സി.ആർ. ലീല എന്നിവർ സംസാരിച്ചു.