നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിവിധ കരാർ കമ്പനികളിലായി ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് 10 ശതമാനം ബോണസ് നൽകാൻ തീരുമാനമായി. ജില്ലാ ലേബർ ഓഫീസർ എം.എം. ജോവിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ധാരണ പ്രകാരം ഒരു വർഷം ജോലി ചെയ്തവർക്ക് 15000 രൂപ വരെ ലഭിക്കും. ബി.ഡബ്ള്യു.എഫ്.എസ് ഒഴികെയുള്ള എല്ലാ കരാർ കമ്പനികളിലും ഇതേ ബോണസ് ലഭിക്കും. ബി.ഡബ്ളിയു.എഫ്.എസിൽ 26നാണ് ബോണസ് ചർച്ച.

സി.ഐ.ടി.യു നേതാക്കളായ അഡ്വ. എൻ.സി. മോഹനൻ, തമ്പിപോൾ, എ.എസ്. സുരേഷ്, സി.എം. തോമസ്, ഐ.എൻ.ടി.യു.സി നേതാക്കളായ കെ.കെ. ഇബ്രാഹിംകുട്ടി, ജീമോൻ കയ്യാല, കെ.ടി. കുഞ്ഞുമോൻ, പി.എസ്. സജീവ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.