കാക്കനാട്: സ്വകാര്യ ബസ് തൊഴിലാളികളുടെ ബോണസ് തർക്കം പരിഹരിച്ചു. ജില്ലാ ലേബർ ഓഫീസർ എം.എം. ജോവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനമായത്. ഡ്രൈവർമാർക്ക് ബോണസ് ഇനത്തിൽ 6100 രൂപയും കണ്ടക്ടർമാർക്ക് 5850 രൂപയും ഡോർചെക്കർക്ക് 5350 രൂപയും ലഭിക്കും. 29ന് മുമ്പായി ബോണസ് തുക നൽകണമെന്നും ലേബർ ഓഫീസർ അറിയിച്ചു. കെ.ബി. സുനീർ, കെ.എം. സിറാജ്, കെ. പ്രഭാകരൻ തുടങ്ങിയവർ തൊഴിലുടമ സംഘടനകളെ പ്രതിനിധീകരിച്ചും ടി.എസ്. ഷണ്മുഖദാസ്, ബാബു സാനി, ഒ.പി. സാജു, വി.ജി. ബിജു എന്നിവർ ട്രേഡ് യൂണിയൻ സംഘടനകളെ പ്രതിനിധീകരിച്ചും യോഗത്തിൽ പങ്കെടുത്തു.