കൊച്ചി: ഹിന്ദി പക്ഷാചരണത്തോടനുബന്ധിച്ച് നാളികേര വികസനബോർഡ് ജില്ലയിലെ സ്‌കൂളുകളിലെ ഹിന്ദി അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ഉപന്യാസരചന മത്സരം സംഘടിപ്പിക്കും. 'നാരിയൽ കാ മൂല്യവർദ്ധൻ' എന്നതാണ് മത്സരവിഷയം.
സ്‌കൂൾ അധികൃതർ സാക്ഷ്യപ്പെടുത്തിയ രചനകൾ സി.ഇ.ഒ, നാളികേര വികസന ബോർഡ്, കേരഭവൻ, കൊച്ചി-11 എന്ന വിലാസത്തിൽ സെപ്തംബർ 12നകം ലഭിക്കണം. ക്യാഷ് അവാർഡും പ്രശസ്‌തി പത്രവുമാണ് സമ്മാനം.