കൊച്ചി: ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിൽ സേവ ക്ലബിന്റെ നേതൃത്വത്തിൽ റാഗിംഗ് വിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു. വിദ്യാർത്ഥികളിലെ ഐക്യവും പരസ്പര ബഹുമാനവും സുരക്ഷിതമായ കാമ്പസ് അന്തരീക്ഷവുമാണ് പരിപാടിയുടെ പ്രധാനസന്ദേശം. സർവകലാശാലയുടെ ഓണക്കൂറിലെ ലളിതപ്രതിഷ്ഠാനിൽ സംഘടിപ്പിച്ച ചടങ്ങിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ.എസ്. സതീഷ് ബിനോ മുഖ്യാതിഥിയായി. വിദ്യാർത്ഥികൾ റാഗിംഗ് വിരുദ്ധ പ്രതിഞ്ജയെടുത്തു. സർവകലാശാല ഡെപ്യൂട്ടി ഡീൻ മഞ്ജുള ആർ. അയ്യർ, ഡോ.എൽ. സമ്പത്കുമാർ തുടങ്ങിയവർ സംസാരിച്ചു.