okkal

പെരുമ്പാവൂർ: ഒക്കൽ ഗണേശോത്സവം നാളെ മുതൽ 31 വരെ ഒക്കൽ ശ്രീകൃഷ്ണ ഭഗവതി ക്ഷേത്രത്തിൽ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ ടി.എസ്. ബൈജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 2ന് ഗ്രാമ പ്രദക്ഷിണം, 5ന് ഭക്ത സംഗമം എന്നിവ നടക്കും. 25ന് വൈകിട്ട് 5ന് മിഴി തുറക്കൽ. 26ന് വൈകിട്ട് 5ന് ഗണേശവിഗ്രഹ പ്രതിഷ്ഠ. തുടർന്ന് ഉദിത് ചൈതന്യയുടെ നേതൃത്വത്തിൽ സത്സംഗം. 27ന് വൈകിട്ട് 4ന് ബാലഗണേശ പൂജ. 28ന് വൈകിട്ട് 5മണിക്ക് സർവ്വൈശ്വര്യ പൂജ. 29ന് വൈകിട്ട് 5ന് ശക്തി വിനായക പൂജ തുടർന്ന് നവോദ്ധാന സംഗമം. 30ന് വൈകിട്ട് 5ന് കുടുംബ ഐശ്വര്യ പൂജ, ദമ്പതി പൂജ തുടർന്ന് മഹാസംഗമം, പുരസ്‌കാര സമർപ്പണം, ആദരിക്കൽ. ഡോ. പള്ളിക്കൽ സുനിൽജി അനുഗ്രഹ പ്രഭാഷണം നടത്തും. 31ന് വൈകിട്ട് 3ന് നിമജ്ജന ഘോഷയാത്ര. ഉദ്ഘാടന സമ്മേളനം എച്ച്.ആർ.ഡി.എസ്. പ്രസിഡന്റ് ഗുരു ആത്മ നമ്പി നിർവഹിക്കും. 4ന് നിമജ്ജന ഘോഷയാത്ര ഒക്കൽ ശ്രീകൃഷ്ണ ഭഗവതി ക്ഷേത്രത്തിൽ നിന്നാരംഭിച്ച് ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര കടവിൽ നിമജ്ജനം. 7.30ന് നിമജ്ജന പൂജ. വിഗ്രഹനിമജ്ജനം ഷിബിൻ ശാന്തിയുടെ കാർമികത്വത്തിൽ നടക്കും. എൻ.വി. മജേഷ്, ടി.എ. അശോകൻ, എ.കെ. ശിവൻ, വി.യു. നാരായണൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.