കാക്കനാട്: കാക്കനാട് പടമുഗൽ താണപാടം റോഡിൽ കാറിന് സൈഡ് കൊടുക്കവെ ബൈക്ക് കനാലിലേക്ക് വീണു. ബൈക്ക് യാത്രക്കാരൻ തുതിയൂർ സ്വദേശി ഗിരീഷ് കുമാർ(26) പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബൈക്ക് കനാലിൽ മുങ്ങിത്താഴ്ന്നു. തൃക്കാക്കര അഗ്നി ശമനസേന ഉദ്യോഗസ്ഥ‌ർ സ്ഥലത്തെത്തി വാഹനം കരയ്ക്ക്കയറ്റി.