കൊച്ചി: നിർമ്മാണത്തൊഴിലാളികളുടെ പെൻഷൻ കുടിശികയും മുടങ്ങിക്കിടന്ന മറ്റ് ആനുകൂല്യങ്ങളും ഓണത്തിനു മുൻപ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യസമിതി ഈ മാസം 27ന് പ്രതിഷേധം സംഘടിപ്പിക്കും. തെക്കൻമേഖലാ സമരം കോഴിക്കോട് കളക്ടറേറ്റ് പരിസരത്ത് എം.കെ. രാഘവൻ എം.പിയും മദ്ധ്യമേഖലാ സമരം എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ മുൻ എം.പി തമ്പാൻ തോമസും തെക്കൻ മേഖലാ സമരം തിരുവനന്തപുരത്തെ നിർമ്മാണ തൊഴിലാളി ബോർഡ് ആസ്ഥാനത്ത് പി.സി. വിഷ്ണുനാഥ് എം.എൽ.എയും ഉദ്ഘാടനം ചെയ്യും. സമിതി ചെയർമാൻ കെ.കെ. ചന്ദ്രപ്പൻ, ജനറൽ കൺവീനർ വിശ്വകല തങ്കപ്പൻ, വർക്കിംഗ് ചെയർമാൻ ടി.ടി. പൗലോസ്, കൺവീനമാരായ പി.എ. സിദ്ദിഖ്, ടി.സി. സുബ്രഹ്മണ്യൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.