y
സംസ്ഥാന പൊലീസ് മേധാവി രവത ചന്ദ്രശേഖർ ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയപ്പോൾ

ചോറ്റാനിക്കര: സംസ്ഥാന പൊലീസ് മേധാവി രവത ചന്ദ്രശേഖർ ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നലെ രാവിലെ 9 മണിക്ക് ഭാര്യയുമൊപ്പം എത്തിയ ഡി.ജി.പി മേൽക്കാവിൽ ശർക്കര നിവേദ്യവും കീഴ്ക്കാവിൽ ഗുരുതി കൂട്ടും ശത്രുസംഹാര പുഷ്പാഞ്ജലിയും നടത്തി. ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ യഹുലദാസ്, മാനേജർ രഞ്ജിനി രാധാകൃഷ്ണൻ,​ പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജൻ, ചോറ്റാനിക്കര എസ്.എച്ച്.ഒ കെ.എൻ. മനോജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.