y
തൃപ്പൂണിത്തുറ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം

തൃപ്പൂണിത്തുറ: പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പറവൂരിലുള്ള ഓഫീസ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി. സ്റ്റാച്യങ്ങ ജംഗ്ഷനിൽ കൂടിയ പ്രതിഷേധയോഗം ഡി.സി.സി സെക്രട്ടറി ആർ.കെ. സുരേഷ് ബാബു ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.സി. പോൾ അദ്ധ്യക്ഷനായി. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുനില സിബി, മരട് നഗരസഭ ചെയർമാൻ ആന്റണി ആശാം പറമ്പിൽ, ഗാന്ധിദർശൻ സമതി സംസ്ഥാന സെക്രട്ടറി വി.പി. സതീശൻ, സിബി, ഡി. അർജുനൻ, കെ. കേശവൻ, പി.എം ബോബൻ, സി.ഇ. വിജയൻ, ഗോപിദാസ്, കമൽഗിപ്ര, തുടങ്ങിയവർ നേതൃത്വം നൽകി.