dyfi-paravur-
പ്രതിപക്ഷനേതാവിന്റെ സാമൂഹ്യ വിരുദ്ധതയ്ക്കെതിരെ ഡി.വൈ.എഫ്.ഐയും മഹിള അസോസിയേഷനും പറവൂരിൽ നടത്തിയ പൊതുസമ്മേളനം ഡോ. പി. സരിൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: സ്ത്രീ പീഡകൻ രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണം ഒരുക്കുന്ന പ്രതിപക്ഷനേതാവിന്റെ സാമൂഹ്യ വിരുദ്ധതക്കെതിരെ ഡി.വൈ.എഫ്.ഐയും മഹിള അസോസിയേഷനും സംയുക്തമായി പറവൂരിൽ കഴിഞ്ഞ ദിവസം പ്രകടനവും പൊതുസമ്മേളനവും നടത്തി. ഡോ. പി. സരിൻ ഉദ്ഘാടനം ചെയ്തു. മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി എം.ആർ. റീന അദ്ധ്യക്ഷയായി. സി.പി.എം ഏരിയ സെക്രട്ടറി ടി.വി. നിധിൻ, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി എ.ആർ. രഞ്ജിത്ത്, മഹിള അസോസിയേഷൻ ജില്ല പ്രസിഡന്റ് ടി.വി. അനിത, സംസ്ഥാന കമ്മിറ്റി അംഗം പി.എസ്. ഷൈല, എം.എ. രശ്മി, എൽ. ആദർശ്, എം. രാഹുൽ, അഖിൽ ബാവച്ചൻ എന്നിവർ സംസാരിച്ചു.