പെരുമ്പാവൂർ: ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ ആരുടെയും ദയാദാക്ഷിണ്യമല്ലെന്നും അഭിമാനകരമായ അസ്ഥിത്വം ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകണമെന്നും ജസ്റ്റിസ് പി.എസ്‌. ഗോപിനാഥൻ പറഞ്ഞു. ഭിന്നശേഷി ക്ഷേമ രക്ഷകർതൃസംഘടനയായ തണൽ പരിവാർ പെരുമ്പാവൂർ വൈ.എം.സി.എ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രൊഫ. എം.കെ.സാനു അനുസ്മരണവും സംസ്ഥാനതല പ്രതിഭാസംഗമവും ഇൻക്ലൂസീവ് വിദ്യാമൃതപുരസ്‌കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തണൽ പരിവാർ സംസ്ഥാന പ്രസിഡന്റ് അംബിക ശശി അദ്ധ്യക്ഷയായി. കെ.എം.നാസർ, പെരുമ്പാവൂർ നഗരസഭ ചെയർമാൻ പോൾ പാത്തിക്കൽ,​ മുനിസിപ്പൽ കൗൺസിലർ കെ.ബി. നൗഷാദ്, പവിഴം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എൻ.പി. ആന്റണി എന്നിവർ സംസാരിച്ചു.